‘സര്‍ക്കാര്‍ മാപ്പ് പറയണം’: പി.എസ് ശ്രീധരന്‍ പിള്ള

ps sreedharan pillaiaa

ശബരിമലയിലെ കടന്നുകയറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. പുണ്യഭൂമിയില്‍ വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കി നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. പോലീസിനെ മുന്‍നിര്‍ത്തി അടിയന്തരാവസ്ഥ കാലത്തേതിന് സമാനമായ കാര്യങ്ങളാണ് സര്‍ക്കാര്‍ ശബരിമലയില്‍ നടപ്പിലാക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. ശബരിമലയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ബിജെപി കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് തെറ്റാണെന്നും കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍ ദുരന്തപൂര്‍ണമായ സാഹചര്യമാണുള്ളതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top