Advertisement

ശബരിമല; ദര്‍ശനത്തിനെത്തിയ സ്ത്രീയെ കൈയേറ്റം ചെയ്ത 200 പേര്‍ക്കെതിരെ കേസ്

November 6, 2018
Google News 0 minutes Read

ശബരിമല ദർശനത്തിനെത്തിയ തൃശൂർ സ്വദേശിനി ലളിതാ രവി (52)യെ തടഞ്ഞ സംഭവത്തിൽ പോലീസ് കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കേസെടുത്തു. ലളിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സന്നിധാനത്തും മറ്റും സ്ഥാപിച്ചിരിക്കുന്ന കാമറകൾ ഉപയോഗിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും പോലീസ് അറിയിച്ചു. അനധികൃതമായി സംഘം ചേരല്‍, സ്ത്രീകളെ തടഞ്ഞുവെക്കല്‍, അപമര്യാദയായി പെരുമാറല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുക്കുക.

ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് തൃശൂരില്‍ നിന്നെത്തിയ ആറംഗ സംഘത്തോടൊപ്പം ഒരു സ്ത്രീയും എത്തിയത്. ഇരുമുടിക്കെട്ടില്ലാതെയായിരുന്നു ഇവര്‍ ദര്‍ശനത്തിനെത്തിയത്.

പൊലീസെത്തി ഇവരുടെ രേഖകള്‍ പരിശോധിച്ച് ഇവര്‍ക്ക് 50 വയസിന് മുകളിലുണ്ടെന്ന് അറിയിച്ചെങ്കിലും അക്രമികള്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. പിന്നീട് പൊലീസ് ഇടപെട്ട് സത്രീയെ പ്രതിഷേധക്കാരില്‍ നിന്ന് രക്ഷിച്ച് കൊണ്ടുപോവുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ സ്ത്രീയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്നാണ്  ഇവര്‍ക്ക് 52 വയസുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

സ്ത്രീകള്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പോലീസ് ബോധ്യപ്പെടുത്തിയതോടെ അക്രമാസക്തരായിരുന്ന ഭക്തര്‍ പ്രതിഷേധം അവസാനിപ്പിച്ചു. പിന്നീട് ഈ സ്ത്രീകള്‍ ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടില്ലാത്തതിനാല്‍ വടക്കേ നടയില്‍ നിന്നാണ് സ്ത്രീകള്‍ ദര്‍ശനം നടത്തിയത്.

അതേസമയം, കുഞ്ഞിന്റെ ചോറൂണിനായാണ് ശബരിമലയിലെത്തിയതെന്ന് പ്രതിഷേധം നേരിട്ട സ്ത്രീയുടെ ഭര്‍ത്താവ് രവി പറഞ്ഞു. തങ്ങള്‍ക്ക് നേരെ കയ്യേറ്റമുണ്ടായെന്ന് രവി മാധ്യമങ്ങളോട് പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here