‘സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണം’; ഒ. രാജഗോപാലിന്റെ കുറിപ്പ് വൈറല്‍

‘സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണം’ എന്ന തലക്കെട്ടോടെ ഇപ്പോഴത്തെ എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ. രാജഗോപാല്‍ എഴുതിയ ലേഖനം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. മാതൃഭൂമി 1999 ല്‍ പുറത്തിറക്കിയ ശബരിമല തീര്‍ത്ഥാടന സപ്ലിമെന്റിലാണ് ഈ ലേഖനം. 17-ാം പേജില്‍ നിന്ന് ആരംഭിക്കുന്ന ലേഖനത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണം’ എന്ന തലക്കെട്ടാണ് ഈ ലേഖനത്തിലെ ശ്രദ്ധാകേന്ദ്രം. സപ്ലിമെന്റിന്റെ 28-ാം പേജില്‍ ലേഖനം തുടരുമെന്ന് നല്‍കിയിട്ടുണ്ടെങ്കിലും ആ പേജ് ലഭ്യമായിട്ടില്ല.

O.Rajagopal

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ ഇപ്പോള്‍ ശക്തമായി എതിര്‍ക്കുന്ന ബിജെപിക്ക് നിയമസഭയിലുള്ള ഏക പ്രാതിനിധ്യമാണ് ഒ. രാജഗോപാലിന്റേത്. വര്‍ഷങ്ങളായി ശബരിമലയിലെ യുവതീ പ്രവേശനത്തെ പിന്തുണക്കുന്ന സംഘപരിവാറും ഇതേതരത്തില്‍ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ തങ്ങളുടെ നിലപാട് മാറ്റിയത് വലിയ ചര്‍ച്ചയായിരുന്നു. ബിജെപി നേതാക്കള്‍ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ വിധിയെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top