തോക്കുവില്പന; സിനിമാ താരം ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

അനധികൃതമായി തോക്കു വിൽക്കാൻ ശ്രമിക്കുന്നതിനിടെ കന്നഡ നടൻ ജഗദീഷ് ഹോസമത(ജാഗ്വർ ജഗ്ഗു) ഉൾപ്പെടെ നാലുപേരെ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടി. വ്യവസായിക്ക് ആയുധം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.
നടൻ ജഗദീഷ് ഹോസ്മതയുടെ കൂട്ടാളികളായ മുഹമ്മദ് നിസാം(25), സതീഷ് കുമാർ(44), സയിദ് സമീർ അഹമ്മദ്(32) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഇവരിൽനിന്ന് രണ്ടുതോക്കുകളും 16 വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.
2017ൽ പുറത്തിറങ്ങിയ ‘സർക്കാർ’ എന്ന സിനിമയിൽ മുഖ്യവേഷം ചെയ്തത് ജഗദീഷ് ഹോസമതയാണ്. ആദ്യസിനിമയ്ക്ക് ശേഷം കാര്യമായ അവസരങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്ന് ജഗദീഷ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതു പരിഹരിക്കാനാണ് ജഗദീഷ് ആയുധവ്യാപരം നടത്തുന്ന സംഘത്തിൽ ചേർന്നത്. ആയുധം വാങ്ങാമെന്നേറ്റ വ്യവസായി പോലീസിന് നൽകിയ രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് ഇവരെ പിടികൂടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here