മദ്യലഹരിയിൽ തോക്കുചൂണ്ടി ഭീഷണി; കോഴിക്കോട് ഓഫീസ് ക്ലബ്ബിൽ പരാക്രമം നടത്തിയ പ്രതിക്കായി അന്വേഷണം

കോഴിക്കോട് തോക്ക് ചൂണ്ടി യുവാവിൻ്റെ ഭീഷണി. ഓഫീസ് ക്ലബ്ബിൽ മദ്യലഹരിയിലായിരുന്നു പരാക്രമം. ഉള്ളിയേരി സ്വദേശി സുതീന്ദ്രനായി അന്വേഷണം തുടരുകയാണ്.
ഇന്നലെ രാത്രി ആയിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന യുവാവ് ആണ് പരാക്രമം നടത്തിയത്. ക്ലബിനകത്ത് മദ്യപിച്ചിരുന്നവരെ തോക്ക് ചൂണ്ടി ഭീഷിണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു. പൊലിസിനെ വിവരം അറിയിച്ചതോടെ തോക്ക് ഉപേക്ഷിച്ച് യുവാവ് സ്ഥലം വിട്ടു.
കാറിനുള്ളിൽ നിന്നും തോക്ക് കണ്ടെത്തി. ക്ലബ് അംഗങ്ങൾ നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ പരാക്രമം തടയാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറായില്ലെന്ന ആരോപണമുണ്ട്. തോക്കിന് ലൈസൻസ് ആവിശ്യമില്ലെന്ന് പൊലീസ് അറിയിച്ചു.
Story Highlights : Drunk man threatens with gun Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here