Advertisement

ഫൈസാബാദ് ജില്ലയുടെ പേര് മാറ്റി യോഗി ആദിത്യനാഥ്; ഇനിമുതല്‍ ‘ശ്രീ അയോധ്യ’

November 6, 2018
Google News 1 minute Read
sc sends notice to yogi govt

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് ‘ശ്രീ അയോധ്യ’ എന്നാക്കി മാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നു മാറ്റിയതിനു പിന്നാലെയാണ് ഫൈസാബാദിന്റെ പെരുമാറ്റം.

‘അയോധ്യ അറിയപ്പെടുന്നത് ശ്രീരാമന്റെ പേരിലാണ്. രാജ്യത്തിന്റെ അഭിമാനത്തിന്റേയും പ്രതാപത്തിന്റേയും അന്തസ്സിന്റെയും അടയാളമാണത്. അയോധ്യയോട് അനീതി കാണിക്കാന്‍ ഒരാളെയും അനുവദിക്കില്ല’- പേരുമാറ്റം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് പറഞ്ഞു.

രാമന്റെ പേരില്‍ അയോധ്യയില്‍ എയര്‍പോര്‍ട്ട് നിര്‍മ്മിക്കുമെന്നും ആദിത്യനാഥ് പ്രഖ്യാപിച്ചു. കൂടാതെ രാമന്റെ പിതാവായ ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോളെജ് സ്ഥാപിക്കുമെന്നും ആദിത്യനാഥ് അറിയിച്ചു. ദീപാവലിയോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി.

ഫൈസാബാദ്, അയോധ്യ നഗരങ്ങള്‍ ചേര്‍ന്നതായിരുന്നു ഫൈസാബാദ് ജില്ല. ഫൈസാബാദിനു കീഴിലെ മുനിസിപ്പല്‍ കോര്‍പറേഷന്റെ പേര് അയോധ്യ നഗര്‍ നിഗം എന്നായിരുന്നു. ഈ സാഹചര്യത്തില്‍ ഫൈസാബാദിന്റെ പേരും അയോധ്യയാക്കണമെന്ന് അടുത്തിടെ മുതിര്‍ന്ന ബി.ജെ.പി നേതാവ് വിനയ് കട്ട്യാറും വി.എച്ച്.പിയും ആവശ്യപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here