എടിഎം കവര്‍ച്ച; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

തൃശ്ശൂരിലേയും കൊച്ചിയിലേയും എടിഎം കവര്‍ച്ച കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. ഹരിയാനയിലെ മേവത്തില്‍ നിന്നാണ് ഹനീഫ് ഖാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടു പ്രതികളായ പപ്പി സിങും നസീം ഖാനും നേരത്തെ അറസ്റ്റിലായിരുന്നു.

പപ്പി സിങ് ബൈക്ക് മോഷണക്കേസില്‍ ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഒക്ടോബര്‍ 12ന് പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. കൊച്ചി ഇരുമ്പനത്തും തൃശൂരും എടിഎം തകര്‍ത്ത് 35 ലക്ഷം രൂപയാണ് കവര്‍ന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top