മുൻ വൈസ് ചാൻസലറും എഴുത്തുകാരനുമായ ഡോ. ടി കെ രവീന്ദ്രൻ അന്തരിച്ചു

dr tk raveendran passes away

കാലിക്കറ്റ് സർവ്വകലാശാല മുൻ വൈസ് ചാൻസലറും ചരിത്രകാരനും കവിയും നിരൂപകനും എഴുത്തുകാരനുമായ ഡോ.ടി.കെ.രവീന്ദ്രൻ (86)അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം.

ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ഏതാനും നാളുകളായി ആശുപത്രിയിലായിരുന്നു. കോഴിക്കോട് പാറോപ്പടി ലാന്ഡ് മാർക്ക് വില്ലയിൽ ’15 ഇതിഹാസി’ ലായിരുന്നു താമസം.

1987 മുതൽ 1992 വരെയാണ് ഡോ.ടി.കെ.രവീന്ദ്രൻ കാലിക്കറ്റ് സർവ കലാശാലാ വൈസ് ചാൻസലറായിരുന്നത്. 1993 മുതൽ 1996 വരെ സംസ്ഥാന പിന്നാക്ക സമുദായ കമ്മിഷൻ അംഗമായിരുന്നു.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിട്ടുള്ള അദ്ദേഹത്തിൻറെ കവിത ബി.ബി.സി. പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഇൻറർനാഷണൽ പോയറ്റ് ഓഫ് മെറിറ്റ് അവാർഡ് ഉൾപ്പടെയുള്ള ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top