ശബരിമല സംഘർഷം; അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

high court phone call case HC to consider plea today govt files plea on child rights commission placement political crime cases investigation should speed up

ശബരിമല യുവതി പ്രവേശന വിധിയെ തുടർന്ന് സന്നിധാനത്തുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ 15 പേരുടെ ജമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

പ്രതികൾക്കെതിരായ ദൃശ്യങ്ങളടക്കമുളള തെളിവുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് ആദ്യം കോടതിയെ സമീപിച്ച തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനൻറെ ഹർജിയിൽ ഇന്ന് ഉത്തരവുണ്ടാകുമെന്നാണ് സൂചന.

അതേസമയം, അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും ആക്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. നിയമം കയ്യിലെടുത്ത് വിളയാടിയ പ്രതികൾക്ക് ജാമ്യം നൽകുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top