സ്ത്രീകള്‍ക്കായി വ്രതം ചുരുക്കണമെന്ന് നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

ശബരിമലയില്‍ യുവതികള്‍ക്കായി പ്രത്യേക വ്രതനിഷ്ഠ രൂപപ്പെടുത്താന്‍ നിര്‍ദേശം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. യുവതീ പ്രവേശനം സുപ്രീം കോടതി അന്തിമമാക്കിയാല്‍ വ്രതം ചുരുക്കാന്‍ തന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ആര്‍ത്തവം തൊട്ടുകൂടായ്മ അല്ലെന്നാണ് സുപ്രീം കോടതി വിധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വ്രതം വേണമെന്നോ വേണ്ടന്നോ പറയാനാവില്ല. വ്രതം ചുരുക്കാന്‍ നിര്‍ദേശിക്കാനും കോടതിയ്ക്ക് സാധിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഹര്‍ജിയിലെ ആവശ്യങ്ങള്‍ സാധൂകരിക്കാവുന്നതല്ലെന്നും ഹര്‍ജി തന്നെ സാധ്യതയില്ലാത്തതാണെന്നും കോടതി വ്യക്തമാക്കി.
പുരുഷൻമാർ ഒരാഴ്ച വരെ വ്രതമെടുത്ത് ശബരിമലയിൽ പോകുന്നുണ്ടന്നും ദേവസ്വം ബോർഡ് ഇത് അംഗീകരിച്ചിട്ടുണ്ടന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷം ഒഴിവാക്കാൻ വ്രതം ചുരുക്കുകയാണ് വേണ്ടതെന്നാവശ്യപ്പെട്ട് കോട്ടയം മേമുറി സ്വദേശി നാരായണൻ പോറ്റിയാണ് കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here