ശബരിമലയിലെ പ്രതിഷേധങ്ങളില്‍ പന്തളം കൊട്ടാരത്തിന് അതൃപ്തി

ചിത്തിര – ആട്ട ആഘോഷങ്ങളോടനുബന്ധിച്ച് ശബരിമല നട തുറന്നപ്പോള്‍ അരങ്ങേറിയ പ്രതിഷേധത്തില്‍ അതൃപതി അറിയിച്ച് പന്തളം കൊട്ടാരം. വികാരം കൊണ്ട് പ്രതിഷേധിക്കുമ്പോള്‍ അയ്യപ്പ സന്നിധിയിലേക്ക് വരുന്ന ശരിയായ ഭക്തരെ തടയുന്നത് ശരിയല്ലെന്ന് പന്തളം കൊട്ടാരം. ഭക്തര്‍ക്ക് സൗകര്യം ഒരുക്കണമെന്നും സമാധാനപരമായ സമരത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെന്നും പന്തളം കൊട്ടാരം വ്യക്തമാക്കി. കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി നാരായണ വര്‍മ്മയാണ് പന്തളം കൊട്ടാരത്തിന്റെ പ്രതികരണമറിയിച്ചത്.
കഴിഞ്ഞ ദിവസം അമ്പത് വയസ് കഴിഞ്ഞ സ്ത്രീകളെയും മറ്റ് അയ്യപ്പഭക്തരെയും പ്രതിഷേധക്കാര്‍ തടയുകയും ചിലരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അയ്യപ്പ ഭക്തരായി ശബരിമലയിലെത്തിയവര്‍ക്ക് പ്രതിഷേധക്കാരുടെ അതിരുകടന്ന പ്രവര്‍ത്തനങ്ങള്‍ വലിയ ബുദ്ധിമുട്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here