ആർബിഐയോട് 3.6 ലക്ഷം രൂപ ആവശ്യപ്പെട്ട് കേന്ദ്രം; നൽകില്ലെന്ന് ബാങ്ക്

റിസർവ്വ് ബാങ്കിനോട് കരുതൽ ധനത്തിന്റെ മൂന്നിലൊന്ന് ആവശ്യപ്പെട്ട് കേന്ദ്രം. കരുതൽധനമായ 9.59 ലക്ഷത്തിൽ നിന്നും 3.6 ലക്ഷം വേണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. എന്നാൽ ഇത് ആർബിഐ വിസമ്മതിച്ചു.

കേന്ദ്രസർക്കാരും റിസർവ് ബാങ്കും ചേർത്ത് ഈ തുക കൈകാര്യം ചെയ്യുന്ന പദ്ധതി ധനമന്ത്രാലയം മുന്നോട്ട്വെച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം ആർബിഐ ഗവർണർ ഉർജിത് പട്ടേൽ തള്ളുകയായിരുന്നു.

കരുതൽധനം കൈമാറുന്നത് രാജ്യ്തതിന്റെ സമ്പത് വ്യവസ്ഥയെ തകിടംമറിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആർബിഐ ാവശ്യം നിരാകരിച്ചതെന്നാണ് സൂചന. നഷ്ടസാധ്യതയെ അങ്ങേയറ്റം യാഥാസ്ഥിതികമായി വിലയിരുത്തിക്കൊണ്ടുള്ള മൂലധനഘടനയാണ് റിസർവ്വ് ബാങ്കിന്റേതെന്ന് ധനമന്ത്രാലയം കുറ്റപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top