സ്റ്റേഷനിലെത്തുന്ന പരാതിക്കാരോട് പോലീസുകാര്‍ മാന്യമായി പെരുമാറണം: രാജ്‌നാഥ് സിംഗ്

rajnath singh visits kashmir tomorrow

പോലീസ്  സ്റ്റേഷനില്‍ എത്തുന്ന പരാതിക്കാരോട് പൊലീസ് സ്വീകരിക്കുന്ന സമീപനത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ദല്‍ഹി പൊലീസിനോടായിരുന്നു ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം. പരാതി നല്‍കാനായി സ്റ്റേഷനിലെത്തുന്നവരോട് പൊലീസ് അല്പം കൂടി മാന്യതയോടെ പെരുമാറേണ്ടതുണ്ടെന്നും രാജ്യത്തിന് മൊത്തം മാതൃകയായിരിക്കണം ദല്‍ഹി പൊലീസെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. തലസ്ഥാനത്ത് പട്രോളിങ്ങിനായി 300 പുതിയ റാഫ്താര്‍ മോട്ടോര്‍ബൈക്കുകളും പൊലീസുകാര്‍ക്കായി ചടങ്ങില്‍ അദ്ദേഹം കൈമാറി.

പരാതിക്കാരോട് കാര്യങ്ങൾ സാവകാശം ചോദിച്ച് മനസിലാക്കണം. പരാതിക്കാരോട് പൊലീസിന് താഴ്മയോടെ സംസാരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? എന്തിന് വേണ്ടിയാണ് പരാതിക്കരെ മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ പിടിച്ചിരുത്തുന്നത്? അത്തരത്തിൽ കാത്തു നിൽക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അത് മുൻ കൂട്ടിതന്നെ പരാതിക്കാരോട് പറയേണ്ട കടമ ഉദ്യോ​ഗസ്ഥർക്കില്ലെ? രാജ്‌നാഥ് സിംഗ് ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top