വായുമലിനീകരണം രൂക്ഷം; ഡൽഹിയിൽ ട്രക്കുകൾക്ക് നിയന്ത്രണം

വായുമലിനീകരണം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ട്രക്കുകൾക്ക് നിയന്ത്രണം. അത്യാവശ്യ സാധനങ്ങളുമായല്ലാതെ പോകുന്ന ട്രക്കുകൾക്കാണ് നിയന്ത്രണം. മൂന്ന് ദിവസത്തേക്കാണ് നിയന്ത്രണം. അരി, പയർവർഗങ്ങൾ, ധാന്യങ്ങൾ, പഞ്ചസാര, പാൽ എന്നിവയാണ് അവശ്യവസ്തുക്കൾ.

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ദില്ലിയിലെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പ്. അതേസമയം, നഗരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുളള നിരോധനം തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top