എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടി കെട്ടി സുകുമാരന്‍ നായര്‍ക്ക് റീത്ത് വച്ച നിലയില്‍

ആലപ്പുഴയില്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടി കെട്ടിയ നിലയില്‍. കൊടിമരത്തിന് താഴെ ജനറല്‍ സെക്രട്ടറി ജി സുധാകരന്‍ നായര്‍ക്ക് അനുശോചനം അറിയിച്ച് റീത്തും വച്ചിട്ടുണ്ട്. സംഭവത്തില്‍ എന്‍എസ്എസ് പൊലീസില്‍ പരാതി നല്‍കി.

കൊടശിനാട് എന്‍എസ്എസ് ഹൈസ്‌കൂളിലും സമാനമായി കൊടിയുയര്‍ത്തി റീത്ത് വച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ എന്‍എസ്എസ് നാമജപ യജ്ഞം നടത്തിയതില്‍ പ്രകോപിതരായവരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി എന്‍എസ്എസ് ഭാരവാഹികള്‍ പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top