ഹരിപ്പാട്ട് വാഹനാപകടത്തിൽ ബൈക്ക് കത്തി എൻജിനീയറിംഗ് വിദ്യാർത്ഥി മരിച്ചു

ഹരിപ്പാട്ട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എൻജിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. ബൈക്ക് മിനിലോറിയുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. കോയമ്പത്തൂരിൽ എൻജിനീയറിംഗിന് പഠിക്കുന്ന കിരണാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആളെ ഗുരുതരപരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. കോയമ്പത്തൂരിൽ നിന്ന് ഇരുവരും ചെങ്ങന്നൂരിലേക്ക് വരികയായിരുന്നു.ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top