Advertisement

‘വെളിച്ചം തല്ലികെടുത്തി നാടിനെ അന്ധകാരത്തിലേക്ക് തള്ളിവിടാനാണ് ചിലര്‍ ശ്രമിക്കുന്നത്’: മുഖ്യമന്ത്രി

November 8, 2018
Google News 0 minutes Read

ശബരിമലയുടെ മറവില്‍ ചിലര്‍ നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെളിച്ചം തല്ലികെടുത്തി നാടിനെ അന്ധകാരത്തിലേക്ക് തള്ളിവിടാനാണ് അത്തരക്കാര്‍ ശ്രമം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ എല്‍ഡിഎഫിന്റെ ബഹുജനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് റാലികളില്‍ അണിചേര്‍ന്നവരില്‍ ഭൂരിഭാഗവും വിശ്വാസികളാണ്. എല്ലാ കാലത്തും വിശ്വാസങ്ങളെ ബഹുമാനിക്കാന്‍ ഇടതുപക്ഷ സര്‍ക്കാറിന് അറിയാം. അതിന്റെ തെളിവാണ് എല്‍ഡിഎഫ് റാലികളില്‍ കാണുന്ന ജനക്കൂട്ടം. ശബരിമല വിഷയത്തില്‍ കോടതി വിധി എന്തായാലും നടപ്പിലാക്കുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. അനുകൂല വിധിയായാലും പ്രതികൂല വിധിയായാലും അത് നടപ്പിലാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. എന്നാല്‍, നാടിന്റെ വെളിച്ചം തല്ലിക്കെടുത്താന്‍ നില്‍ക്കുന്നവര്‍ സര്‍ക്കാര്‍ അമിതമായ ധൃതി കാണിച്ചുവെന്ന് പ്രചരിപ്പിക്കുകയാണ്. കോടതി വിധി നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു.

കേരളത്തിന്റെ മതനിരപേക്ഷ മനസ് തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. ശബരിമലയില്‍ ആര്‍എസ്എസ് ക്രിമിനലുകളാണ് അഴിഞ്ഞാടിയത്. സന്നിധാനത്ത് പ്രക്ഷോഭം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. നാടിനെ മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. പിന്നോട്ട് പോകാനുള്ളതല്ല നമ്മുടെ നാടിന്റെ മതനിരപേക്ഷ മനസ്. ഞങ്ങളുടെ മതം മാത്രം മതി, ഞങ്ങളുടെ ആചാരങ്ങള്‍ മാത്രം മതി എന്ന നിലപാടൊന്നും കേരളത്തില്‍ നടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here