ശബരിമല യുവതി പ്രവേശനം; കോൺഗ്രസ്, എൻഡിഎ രാഷ്ട്രീയ പ്രചരണ യാത്രകൾക്ക് ഇന്ന് തുടക്കം

ശബരിമല യുവതി പ്രവേശനത്തെ മുൻനിർത്തി കോൺഗ്രസും എൻഡിഎയും നയിക്കുന്ന രാഷ്ട്രീയ പ്രചാരണയാത്രകൾക്ക് ഇന്ന് തുടക്കം. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന്‍ പിള്ളയും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായി നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുമാണ് ഇന്ന് ആരംഭിക്കുന്നത്. രണ്ട് യാത്രകളും കാസർഗോഡ് നിന്നാണ് പര്യടനം ആരംഭിക്കുന്നത്.

പി.എസ്.ശ്രീധരൻ പിള്ളയും തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്ര കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പയാണ് ഉദ്ഘാടനം ചെയ്യുന്നത്.   രാവിലെ പത്ത് മണിക്ക്  മധൂർ ക്ഷേത്ര പരിസരത്തു നിന്നാണ് രഥയാത്ര ആരംഭിക്കുന്നത്. യാത്ര 13 ന് പന്തളത്ത് സമാപിക്കും. കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര മ‍ഞ്ചേശ്വരം പെർളയിൽ നിന്നാണ് തുടങ്ങുന്നത്. വൈകിട്ട് മൂന്നുമണിക്കു കെപിസിസി മുൻ പ്രസിഡന്‍റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും. 14 ന് മലപ്പുറം ചമ്രവട്ടത്ത് യാത്ര സമാപിക്കും.
കെപിസിസി യുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നാല് പദയാത്രകളും മലബാറിൽ വാഹന പ്രചാരണ യാത്രയുമാണ്  സംഘടിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top