ദിലീപിന് താല്‍ക്കാലികമായി പാസ്‌പോര്‍ട്ട് വിട്ടുനല്‍കി

dileep

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് താല്‍ക്കാലികമായി പാസ്‌പോര്‍ട്ട് വിട്ടുനല്‍കി. വര്‍ക്ക് വിസക്ക്​ പാസ്‌പോര്‍ട്ട് ഹാജരാക്കേണ്ടതുണ്ടെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഇടക്കാല ഉത്തരവ്. സിനിമാ ഷൂട്ടിംഗിനായി ജർമ്മനിയിലേക്ക് പോകാൻ അനുമതി തേടിയാണ് ദിലീപ് ഹർജി സമർപ്പിച്ചത്. ഈ മാസം 15 മുതല്‍ ഡിസംബര്‍ 31 വരെ ഷൂട്ടിങ്ങിന്​ വിദേശത്ത് പോകാൻ അനുമതി തേടിയുള്ള ദിലീപി​​ന്റെ അപേക്ഷയെ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. ഈ ഹർജി ഈ മാസം ഒമ്പതിലേക്ക്​ മാറ്റിയ കോടതി വര്‍ക്ക് വിസയുടെ ആവശ്യത്തിലേക്കായി മാത്രം താല്‍ക്കാലികമായി പാസ്‌പോര്‍ട്ട് വിട്ടുനല്‍കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top