ഇനി വെറുതേ ഇരിക്കുമ്പോൾ കാർത്യായനിയമ്മയ്ക്ക് ‘കമ്പ്യൂട്ടറിൽ കുത്താം’

സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ മികച്ച വിജയം നേടിയ കാർത്യായനിയമ്മയ്ക്ക് സർക്കാർ വക ലാപ്ടോപ്. 97-ം വയസ്സിൽ 98 മാർക്ക് വാങ്ങിയാണ് കാർത്യായനിയമ്മ ഒന്നാം റാങ്ക് നേടിയത്. ആലപ്പുഴ സ്വദേശിയാണ് ഈ ‘മുതിർന്ന മിടുക്കി’. കമ്പ്യൂട്ടർ പഠിക്കണമെന്ന ആഗ്രഹം കാർത്ത്യായനിയമ്മ അറിയിച്ചിരുന്നു. ലാപ് ടോപ്പ് കിട്ടിയ ഉടൻ തന്നെ കാർത്യായനി അമ്മ ഇംഗ്ലീഷിൽ തന്റെ പേര് ടൈപ്പ് ചെയ്തു കാണിച്ചു.
അടുത്ത വർഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും കാർത്ത്യായനി അമ്മ പങ്കുവച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് വീട്ടിലെത്തിയാണ് കല്യാണിയമ്മയ്ക്ക് ലാപ് ടോപ് കൈമാറിയത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ, എസ്ഐഇടി ഡയറക്ടർ അബുരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here