തെരഞ്ഞെടുപ്പ് നേരിടാൻ മക്കൾ നീതി മയ്യം തയ്യാർ

തമിഴ്നാട്ടിലെ 20നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നേരിടാൻ മക്കൾ നീതി മയ്യം തയ്യാറാണെന്ന് കമൽ ഹാസൻ. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് നേരത്തെ കമൽ ഹാസൻ അറിയിച്ചിരുന്നത്. ചെന്നൈയിലെ മാധ്യമപ്രവർത്തകരോടാണ് പുതിയ തീരുമാനം കമൽ വ്യക്തമാക്കിയത്.
‘ഉപതിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍ എപ്പോള്‍ നടത്തിയാലും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്’. വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളില്‍നിന്ന് അഭിപ്രായം തേടാനാണ് ഉദ്ദേശിക്കുന്നതെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. ദിനകരന്‍ പക്ഷത്തുള്ള 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചതോടെയാണ് തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. എന്നാൽ ഉപതിരഞ്ഞെടുപ്പിന്റെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here