കോണ്‍ഗ്രസ് നഗരമാവോയിസ്റ്റുകളെ പിന്തുണക്കുന്നു: പ്രധാനമന്ത്രി

Narendra Modi exam

കോണ്‍ഗ്രസ് നഗര മാവോയിസ്റ്റുകളെ പിന്തുണക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം. നക്‌സല്‍ ബാധിത പ്രദേശമായ ബസ്തറില്‍ വികസനം കൊണ്ടുവരുന്നതിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു. ജാഗദല്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരങ്ങളിലെ ശീതികരിച്ച വീടുകളിലാണ് നഗരമാവോയിസ്റ്റുകള്‍ കഴിയുന്നത്. ഇവരുടെ കുട്ടികള്‍ പഠിക്കുന്നത് വിദേശങ്ങളിലും. നക്‌സല്‍ അധീനപ്രദേശങ്ങളിലെ ആദിവാസി കുട്ടികളെ ഇവര്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ ചെയ്യുകയാണ്. നഗര മാവോയിസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പിന്തുണയുമായി എത്തുന്നതെന്നും മോദി ചോദിച്ചു. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ബാധിതപ്രദേശമായ ജഗദല്‍പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നരേന്ദ്ര മോദിയുടെ പരാമര്‍ശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top