‘പ്രതിയായ ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യും വരെ സമരം’; സനലിന്റെ കുടുംബം

സനലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാറിനെ അറസ്റ്റ് ചെയ്യും വരെ സമരം ചെയ്യുമെന്ന് സനലിന്റെ കുടുംബം. സനലിനെ ആക്രമിച്ച സ്ഥലത്ത് മക്കളുമൊത്ത് സമരം ചെയ്യുമെന്ന് സനലിന്റെ ഭാര്യ വിജി. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുമെന്ന് സനലിന്റെ സഹോദരിയും പ്രതികരിച്ചു. സനലിനെ കൊലപ്പെടുത്തിയ ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യും വരെ നീതിക്കായുള്ള പോരാട്ടം തുടരുമെന്നാണ് സനലിന്റെ കുടുംബം പറയുന്നത്.
കേസില്‍ പ്രതിയായ ബി. ഹരികുമാറിനായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഹരികുമാറിനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഡി.വൈ.എസ്.പി ഓഫീസിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. ഹരികുമാറിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചുകളിക്കുകയാണെന്ന ആക്ഷേപവും ഉണ്ട്. ഹരികുമാര്‍ കീഴടങ്ങുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ക്രൈം ബ്രാഞ്ച് എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here