Advertisement

ഛത്തീസ്ഗഢിലെ ആദ്യഘട്ട വോട്ടെടുപ്പിനായുള്ള പരസ്യപ്രചാരണം അവസാനിച്ചു; തിങ്കളാഴ്ച വോട്ടെടുപ്പ്

November 10, 2018
1 minute Read

ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് പൂര്‍ത്തിയായി. മാവോയിസ്റ്റ് സ്വാധീനമേഖലയായ ബസ്തറിലേതടക്കം 18 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തതിനാൽ സുരക്ഷ കർശനമാക്കി.

ശക്തമായ ത്രികോണമത്സരം നടക്കുന്ന ഛത്തീസ്ഗഢില്‍ എട്ടു ജില്ലകളാണ് ആദ്യഘട്ടത്തിൽ പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. വോട്ടെടുപ്പ് നടക്കുന്ന 18 മണ്ഡലങ്ങളിൽ 12 എണ്ണവും കഴിഞ്ഞ തവണ കോൺഗ്രസ് വിജയിച്ചവയാണ്. എന്നാൽ ഇക്കുറി അജിത് ജോഗിയുടെ ജനത കോൺഗ്രസ് ഛത്തിസ്ഗഢ് – ബി എസ് പി സഖ്യം കോൺഗ്രസിന് വെല്ലുവിളി ഉയർത്തുന്നു. ഭരണവിരുദ്ധവികാരം ഉണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴും 15 വർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് മുഖ്യമന്ത്രി രമൺ സിംഗും ബിജെപിയും വോട്ട് ചോദിച്ചത്. സംസ്ഥാനത്ത് അവശേഷിക്കുന്ന 72 സീറ്റുകളിലേക്ക് 20 ആം തിയതിയാണ് വോട്ടെടുപ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top