മണ്‍വിള തീപിടുത്തം; പ്രതികള്‍ ഗോഡൗണിന് സമീപത്ത് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു

മണ്‍വിള തീപിടുത്തത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ ഗോഡൗണിന് സമീപത്ത് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. ചെറിയ തീപിടുത്തം ഉണ്ടാക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ശമ്പളം വെട്ടിക്കുറച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യം തീര്‍ക്കുന്നതിനായി തീ വയ്ക്കുകയായിരുന്നു.ചിറയിൻകീഴ് സ്വദേശി ബിമൽ, കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്.
സംഭവദിവസം ഡ്യൂട്ടിയ്‌ക്ക് ശേഷമാണ് ഇരുവരും തീവച്ചത്. അന്ന് വൈകിട്ട് ഏഴുമണിയ്‌ക്ക് ശേഷം അവസാന ഷിഫറ്റ് കഴിഞ്ഞാണ് ഇരുവരും കൃത്യം നടത്തിയത്. ബിമലാണ് തീവച്ചത്. ഇയാൾക്ക് 19 വയസ് മാത്രമാണ് പ്രായം. ബിനുവിന് മുപ്പതിനോടടുത്ത് പ്രായമുണ്ട്. ഇയാള്‍ക്ക് ചെറിയ മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. ശമ്പളത്തിൽ നിന്ന് 600 രൂപയോളം തൊഴിൽകരം പിടിച്ചതാണ് കൃത്യത്തിന് പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ കഴക്കൂട്ടത്ത് നിന്ന് ലൈറ്റര്‍ വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്തെ മണ്‍വിള ഫാമിലി പ്ലാസ്റ്റിക്സ് ഗോഡൗണില്‍ ഒക്ടോബര്‍ 31നാണ് തീപിടുത്തം ഉണ്ടായത്. രാത്രി എട്ട് മണിയോടെയായിരുന്നു തീപിടുത്തം. സംഭവസ്ഥലത്ത് ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനുകളിൽ നിന്നും ഫയർ എഞ്ചിൻ എത്തിയാണ് അന്ന് തീയണച്ചത്. പോലീസും അഗ്നിശമന സേനയും സംയുക്തമായി സംഭവത്തില്‍ അന്വേഷണം നടത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here