കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; മരണം അഞ്ച്

fire wild

അമേരിക്കയിലെ കാലിഫോർണിയയിൽ കാട്ടു തീ പടരുന്നു. ഇതുവരെ അഞ്ച് പേര്‍ കാട്ടുതീയില്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ലോസ് ആഞ്ചലസിന്‍റെ പടിഞ്ഞാറൻ മേഖലയായ മാലിബുവിലും സാക്രമെന്‍റോ മേഖലയിലുമായാണ് കാട്ടുതീ പടരുന്നത്. നിലവില്‍ നിയന്ത്രണാതീതമായി തീ പടരുകയാണ്.  ശക്തമായ കാറ്റും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഒന്നര ലക്ഷം പേരെയാണ് ഇതിനോടകം ഇവിടെ നിന്ന് മാറ്റി പാര്‍പ്പിച്ചത്.  തീ അനിയന്ത്രിമായി പടരുകയാണെങ്കില്‍ ഇനിയും കൂടുതല്‍ പേരെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഇരുപതിനായിരം ഏക്കറോളം സ്ഥലം തീ വിഴുങ്ങി കഴിഞ്ഞു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top