സനലിന്റെ കൊലപാതകം; ഡിവൈഎസ്പി ഹരികുമാറിന്റെ സഹോദരനോട് ഹാജരാകാന്‍ നിര്‍ദേശം

harikumar

സനലിന്റെ കൊലപാതകത്തില്‍ ആരോപണ വിധേയനായ ഡിവൈഎസ്പി ഹരികുമാറിന്റെ സഹോദരന്‍ ബിനുവിനോട് ഹാജരാകാന്‍ ക്രൈംബ്രാഞ്ച്  നിര്‍ദേശിച്ചു. ഇരുവരും ഒരിടത്താണെന്ന നിഗമനത്തിലാണ് പോലീസ്. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും ഒരിടത്താണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. ഇരുവരും തമിഴ്നാട്ടിലാണ് ഉള്ളത്. സനലിന്റെ മരണം അറിഞ്ഞതിന് പിന്നാലെയാണ് ഹരികുമാര്‍ ഒളിവില്‍ പോയത്.അന്ന്  ബിനുവും ഹരികുമാറനോടൊപ്പം പോയി. അതേസമയം ഹരികുമാര്‍ ഇന്ന് കോടതിയില്‍ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്. കൊല്ലത്ത് കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത് കീഴടങ്ങുന്നതിന് മുമ്പ് പിടികൂടണമെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top