Advertisement

#ഭരണഘടനയ്‌ക്കൊപ്പം; ‘വി ദ പീപ്പിള്‍’ പൗരസംഗമം നവംബര്‍ 13 ന്

November 10, 2018
1 minute Read
we the people

‘വീ ദ പീപ്പിള്‍’ പൗരസംഗമം നവംബര്‍ 13 ന് തിരുവനന്തപുരത്ത് നടക്കും. സംഘടനകളുടെയൊന്നും പിന്‍ബലമില്ലാതെ ഭരണഘടനയില്‍ വിശ്വസിക്കുന്നവരുടെ സംഗമമാണ് ‘വീ ദ പീപ്പിള്‍’.

ഇപ്പോള്‍ നടക്കുന്ന കലാപാന്തരീക്ഷത്തെ സമാധാനമുഖത്തേക്ക് തിരിച്ചു കൊണ്ടുവരുവാനും ‘ദൈവത്തിന്റെ സ്വന്തം നാടെന്ന’ സുന്ദരദൃശ്യത്തെ ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് വീണ്ടും ബോധ്യപ്പെടുത്തുവാനുമാണ് സംഗമത്തിന്റെ ഉദ്ദേശമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് പിന്നിലെ സെന്‍ട്രല്‍ സ്റ്റേഡിയമാണ് വേദി. നവംബര്‍ 13ന് രാവിലെ 10.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ ഭണഘടനയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന പ്രതിജ്ഞ ചൊല്ലും. തുടര്‍ന്ന് പങ്കെടുക്കുന്നവര്‍ ചേര്‍ന്ന് 20000 ഓളം മജെന്റാ ബലൂണുകള്‍ ഒരുമിച്ച് ആകാശത്തേക്ക് പറത്തും.

ഭരണഘടനയിലൂടെ ലഭിക്കുന്ന മൗലിക അവകാശങ്ങളുടെ സ്വാതന്ത്ര്യത്തെ് പ്രതീകവല്‍ക്കരിക്കുന്നുവെന്ന് സംഘാടകര്‍ പറയുന്നു. തുടര്‍ന്ന് ഇതില്‍ പങ്കെടുക്കുന്ന സാമൂഹ്യ സാംസ്‌കാരികരംഗത്തെ മുഖ്യവ്യക്തികള്‍ അവരുടെ സന്ദേശം പങ്കുവെയ്കും.

സംഗീതം, നാടകം, നാടന്‍ പാട്ടുകള്‍, കവിത, കഥ, ചിത്രമെഴുത്ത് എന്നിവയും സംഗമത്തിന്റെ ഭാഗമായി അവതരിപ്പിക്കും. പരിപാടിയുടെ സമാപനത്തിന് മുമ്പ് മ്യൂസിക് ബാന്റും മെഴുകുതിരി തെളിക്കലും നടക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top