അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹം ഇന്ന്

മഹാരാജാസ് കോളേജില്‍ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന്. അഭിമന്യൂ ജീവിച്ചിരുന്നപ്പോള്‍ ഏറ്റവും ആഗ്രഹിച്ചിരുന്ന ഈ വിവാഹം ഭംഗിയായി നടത്താനായി കൈകോര്‍ക്കുകയാണ് സുമനസുകള്‍. അഭിമന്യു കൊല്ലപ്പെടുന്നതിന് മുമ്പ് നിശ്ചയിച്ചതാണ് കൗസല്യയുടെ വിവാഹം. വലിയ വിപുലമായ ചടങ്ങുകളാണ് കല്യാണത്തിനായി ഒരുക്കിയിരിക്കുന്നത്.സിപിഎമ്മാണ് വിവാഹചടങ്ങുകള്‍ നടത്തുന്നത്. വട്ടവട കോവിലൂരിലെ കുര്യാക്കോസ് ഏലിയാസ് മെമ്മോറിയല്‍ സ്ക്കൂള്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍. കോവിലൂര്‍ സ്വദേശി മധുസൂദനനാണ് വരന്‍. മന്ത്രി എംഎം മണി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തും.

നവംബര്‍ അഞ്ചിന് കൊട്ടക്കാമ്പൂരിലെ വധുവിന്റെ വീട്ടില്‍ വച്ച് തമിഴ് ആചാരപ്രകാരമുള്ള പൂവീടല്‍ ചടങ്ങ് നടന്നിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top