ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ പദവി രാജി വച്ചു

മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ പദവി രാജി വച്ചു. സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടര്‍ പദവിയാണ് രാജി വച്ചത്. തന്നേയും ഭര്‍ത്താവിനേയും അപമാനിക്കാന്‍ ശ്രമം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. നവപ്രഭയെ ഡയറക്ട്രേറ്റ് ഓഫ് മാനേജ്മെന്റ് ടെക്നോളജി ആന്റ് എഡ്യുകേഷന്‍ ഡയറക്ടറായാണ് നവപ്രഭയെ നിയമിച്ചിരുന്നത്.ഓരോ കോഴ്സിനും ഒരു ഡയറക്ടർ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടർ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് നിയമനം നടത്തിയെന്നതാണ് ആരോപണം.  ഈ ആരോപണം വന്നതിന് പിന്നാലെയാണ് രാജി വച്ചിരിക്കുന്നത്. സുധാകരന്റെ പേരിന് കളങ്കമേല്‍പ്പിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും സല്‍പേര് നശിപ്പിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും നവപ്രഭ വ്യക്തമാക്കി.

തന്‍റെ തസ്തിക സ്ഥിരമാക്കാൻ പോകുകയാണെന്നും ശമ്പളം കൂട്ടാൻ നീക്കമുണ്ടെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജൂബിലി നവപ്രഭ വ്യക്തമാക്കി. അത്തരമൊരു നീക്കം കേരള സർവകലാശാലയുടെ ഭാഗത്തുനിന്നുണ്ടോ എന്ന കാര്യം തനിയ്ക്കറിയില്ല. അത്തരം ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഡോ.ജൂബിലി നവപ്രഭ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top