മൂന്നാം ട്വന്റി 20; വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ്

west indies

ഇന്ത്യക്കെതിരായ അവസാന ട്വന്റി 20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് . ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ബ്രാത്ത്‌വൈറ്റ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ നിരയില്‍ ബൗളര്‍മാരായ ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ക്ക് വിശ്രമം നല്‍കിയിട്ടുണ്ട്. പേസര്‍ സിദ്ധാര്‍ഥ് കൗളിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top