ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച ഭാര്യയും കാമുകനും അറസ്റ്റില്‍

crime

ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച ഭാര്യയുടെ കാമുകനും അറസ്റ്റില്‍. എറണാകുളത്താണ് സംഭവം. ഏലൂര്‍ സ്വദേശി ഐശ്വര്യ, കാമുകന്‍ വരാപ്പുഴ സ്വദേശി ഡെല്‍സണ്‍ എന്നിവരാണ് അറസ്റ്റിലായത്. തൃക്കാക്കര പോലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഓട്ടോ ഇടിപ്പിച്ചാണ് ഭര്‍ത്താവിനെ കൊല്ലാനായി ഐശ്വര്യ ശ്രമിച്ചത്. പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്.

വിദേശത്താണ് ഐശ്വര്യയുടെ ഭര്‍ത്താവിന് ജോലി. ലീവിന് നാട്ടില്‍ വന്നപ്പോഴാണ് ഇക്കാര്യം ഇയാള്‍ അറിയുന്നത്. സഹകരണ സംഘം ഓഡിറ്ററാണ് ഐശ്വര്യ. ഡെല്‍സണ്‍ കളമശ്ശേറി സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഭാര്യയുടെ ബന്ധം അറിഞ്ഞതോടെ വിദേശത്തെ ജോലി ഒഴിവാക്കി ഭര്‍ത്താവ് നാട്ടില്‍ നിന്നു. ഈ സമയത്ത് ഐശ്വര്യ ഡെല്‍സണുമായുള്ള ബന്ധം ഒഴിവാക്കിയെങ്കിലും പിന്നീട് തുടര്‍ന്നു. മീറ്റീംഗ് കഴിഞ്ഞ ഭര്‍ത്താവ് എത്തിയെങ്കിലും ഡെല്‍സണോടൊപ്പമാണ് ഐശ്വര്യമടങ്ങിയത്. എന്നാല്‍ ഭര്‍ത്താവ് ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നു. ഡെല്‍സണ്‍ ഈ സമയത്ത് പൂജാരിവളവില്‍ വച്ച് ബൈക്കില്‍ ഓട്ടോ ഇടിപ്പിച്ചു. തെറിച്ച് വീണ ഭര്‍ത്താവിന് കൈയ്ക്ക് പരിക്കേറ്റു. തുടര്‍ന്ന് ഇരുവരും ഒളിവില്‍ പോയി. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് നിന്നാണ് ഇരുവരേയും പിടികൂടുന്നത്. ബാംഗ്ലൂരുവിലേക്ക് പോകുന്നതിനായി നീക്കങ്ങള്‍ നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. പോലീസ് സ്റ്റേഷനില്‍ എത്തിയ ഐശ്വര്യ ഭര്‍ത്താവിന് ഒപ്പം പോകാന്‍ തയ്യാറല്ലെന്ന് പോലീസിനെ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top