Advertisement

പൊലീസ് സ്‌റ്റേഷനില്‍ ഭര്‍ത്താവിനെ മര്‍ദിച്ച് ബോക്‌സിങ് താരം; ദൃശ്യങ്ങൾ പുറത്ത്

March 25, 2025
Google News 5 minutes Read

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ ജേതാവ് സ്വീറ്റി ബുറ ഭര്‍ത്താവ് ദീപക് നിവാസ് ഹൂഡയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് സ്‌റ്റേഷനില്‍വെച്ച് ദീപക് ഹൂഡയെ സ്വീറ്റി കഴുത്തിനും കോളറിനും പിടിക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യത്തിലുള്ളത്. മുന്‍ ഇന്ത്യന്‍ കബഡി ടീം ക്യാപ്റ്റനാണ് ദീപക്.

സ്വീറ്റിയുടെ പരാതിയിന്മേല്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീധനക്കേസില്‍ പൊലീസ് ചര്‍ച്ചയ്ക്ക് വിളിച്ചതാണെന്നാണ് ഹിസാര്‍ സാദര്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ദീപക് പറയുന്നത്. ചോദ്യം ചെയ്യലിനിടെ സ്വീറ്റിയും പിതാവും മോശം ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. അവര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മര്‍ദിച്ചു. ശരീരത്തില്‍ പരിക്കുകള്‍ ഉണ്ട്. അമ്മാവന്‍ സത്യവാനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും ദീപക് പറയുന്നു.

നേരത്തെ സംഭവത്തില്‍ സ്വീറ്റിക്കും പിതാവിനും അമ്മാവനുമെതിരെ ഹിസാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹിസാര്‍ വനിതാ പൊലീസ് സ്‌റ്റേഷനില്‍വെച്ച് മധ്യസ്ഥചര്‍ച്ച നടന്നിരുന്നു. മാര്‍ച്ച് 15-ന് എസ്‌ഐ സീമയുടേയും എഎസ്‌ഐ ദര്‍ശനയുടേയും മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. ഇതിനിടെയാണ് സ്വീറ്റി ബുറ ദീപക്കിനെ മര്‍ദിച്ചത്.

സംഭവത്തിൽ ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരം സ്വീറ്റി ബുറയ്ക്കും പിതാവിനും അമ്മാവനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി എസ്‌ഐ രമേശ് കുമാര്‍ അറിയിച്ചു.

Story Highlights : Boxer Saweety Boora caught on camera beating husband

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here