മൂന്നാം ട്വന്റി 20 യിലും ഇന്ത്യയ്ക്ക് വിജയം; പരമ്പര തൂത്തുവാരി

Dhawan

വിന്‍ഡീസിനെതിരായ ടി-20 പരമ്പരയില്‍ ഇന്ത്യയ്ക്ക് സമ്പൂര്‍ണ്ണവിജയം. മൂന്നാം ടി-20യില്‍ അവസാന പന്ത് വരെ നീണ്ട ആകാംക്ഷയില്‍ തകര്‍പ്പന്‍ ജയം നേടിയതോടെയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയ 181 റണ്‍സ് ഇന്ത്യ അവാസാനപന്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ശിഖര്‍ ധവാനും റിഷഭ് പന്തുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയേയും ലോകേഷ് രാഹുലിനേയും പെട്ടെന്ന് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ ധവാനും റിഷഭും ചേര്‍ന്നതോടെ ഇന്ത്യ നിലയുറപ്പിച്ചു.

ഇരുവരും അര്‍ധസെഞ്ച്വറി നേടി. ധവാന്‍ 92 റണ്‍സും പന്ത് 58 റണ്‍സും നേടി പുറത്തായി. ധവാന്‍ പത്ത് ഫോറും രണ്ട് സിക്‌സും നേടിയപ്പോള്‍ പന്ത് അഞ്ച് ഫോറും മൂന്ന് സിക്‌സും നേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top