കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു

ananth kumar

കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു. (59). അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.40ഓടെ ബാംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. കേന്ദ്ര പാര്‍ലന്‍മെന്ററി കാര്യ മന്ത്രിയായിരുന്നു. രാസവള വകുപ്പിന്റേയും ചുമതല അദ്ദേഹത്തിനായിരുന്നു. വാജ്പേയ് സര്‍ക്കാറില്‍ വ്യോമയാന മന്ത്രിയായിരുന്നു. കര്‍ണ്ണാടക ബിജെപി സംസ്ഥാന അധ്യക്ഷ പദവിയും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.ബംഗളൂരു സൗത്തില്‍ നിന്ന് ആറ് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  1996ലാണ് അദ്ദേഹം ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി പാര്‍ലമെന്റിലെത്തിയത്.

ഡോ. തേജസ്വിനിയാണ് ഭാര്യ. ഐശ്വര്യ, വിജേത എന്നിവര്‍ മക്കളാണ്.സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. അഞ്ച് മണിയോടെ ബാംഗളൂരുവിലെ ചാമരാജ് പേട്ട് ശ്മശാനത്തിലാണ് ചടങ്ങുകള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top