ശബരിമല യുവതീപ്രവേശനം; പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കില്ല

ശബരിമല യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കില്ല. പുനഃപരിശോനാ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ ചേംബറില്‍ പരിഗണിക്കും. നേരത്തെ വിധി പുറപ്പെടുവിച്ച ബഞ്ചിലെ നാല് ജഡ്ജിമാരും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും അടങ്ങുന്ന ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുക. ആകെയുള്ള 48 പുനഃപരിശോധനാ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് പരിഗണിക്കുക. യുവതീപ്രവേശന വിധിക്കെതിരെയുള്ള ഹര്‍ജികളാണ് ഇവയെല്ലാം. ഇതുകൂടാതെയുള്ള നാല് റിട്ട് ഹര്‍ജികള്‍ നാളെ രാവിലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിഗണിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top