സനല്‍കുമാറിന്റെ കൊലപാതകം നടന്ന സ്ഥലത്ത് നാളെ ഭാര്യ വിജി ഉപവാസമിരിക്കും

viji

നെയ്യാറ്റിന്‍കരയില്‍ ഹരികുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് നാളെ നിരാഹാരമിരിക്കുമെന്ന് സനല്‍കുമാറിന്റെ ഭാര്യ വിജി. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഡിവൈഎസ്പിയെ പിടിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാരം. ഇന്നലെ കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്ഷര ടൂറിസ്റ്റ് ഉടമ സതീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളാണ് ഡിവൈഎസ്പിയെ രക്ഷപെടാന്‍ സഹായിച്ചത്. ഇയാളുടെ ഡ്രൈവറോടൊപ്പമാണ് ഹരികുമാര്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടത്. സതീഷ് ഡിവൈഎസ്പിയ്ക്ക് രണ്ട് കമ്പനികളുടെ സിമ്മും നല്‍കിയിരുന്നു. ഒളിവില്‍ പോയ ആദ്യ ദിവസങ്ങളില്‍ ഹരികുമാര്‍ ഈ സിം വഴിയാണ് കുടുംബവുമായി ബന്ധപ്പെട്ടത്. ഡിവൈഎസ്പിക്കും ബിനുവിനും ഒളിവിൽ പോകാൻ ബന്ധുവിന്‍റെ കാര്‍ എത്തിച്ച് നല്‍കിയ അനൂപ് കൃഷ്ണയും പൊലീസ് പിടിയിലായിട്ടുണ്ട്. ഹരികുമാറിനൊപ്പം ഉള്ള ബിനുവിന്റെ മകനാണ് അനൂപ് കൃഷ്ണ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top