എ.കെ ബാലന് നാവുപിഴ; തിരുത്തി മാധ്യമങ്ങള്‍

പുനഃപരിശോധനാ ഹര്‍ജികളിന്മേലുള്ള സുപ്രീം കോടതി വിധിയെ വിശദീകരിക്കുന്നതില്‍ നിയമമന്ത്രി എ.കെ ബാലന് നാവുപിഴ. യുവതീ പ്രവേശം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബര്‍ 28 ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനില്‍ക്കുമെന്നാണ് ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. 2018 സെപ്റ്റംബര്‍ 28 ലെ വിധി നിലനില്‍ക്കെ തന്നെ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നാണ് ഇന്നത്തെ വിധിയുടെ സാരം.
എന്നാല്‍, ഇത് വ്യാഖ്യാനിക്കുന്നതില്‍ നിയമമന്ത്രി കൂടിയായ എ.കെ ബാലന് തെറ്റുപറ്റി. പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുമെന്നതിനാല്‍ 1991 ലെ യുവതീപ്രവേശം വിലക്കിയുള്ള ഹൈക്കോടതി വിധി നിലനില്‍ക്കുമെന്നാണ് എ.കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, സെപ്റ്റംബര്‍ 28 ലെ വിധി തുടരുമെന്ന് ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ കൂടുതല്‍ വ്യക്തതയോടെ പറഞ്ഞിട്ടുണ്ട്. വിധിയുടെ പകര്‍പ്പിലും ഇത് വ്യക്തമാണ്. എന്നാല്‍, മന്ത്രി എ.കെ ബാലന്‍ പറഞ്ഞത് സ്റ്റാറ്റസ്‌കോ അനുസരിച്ച് 1991 ലെ വിധിയാണ് തുടരുകയെന്നാണ്. പിന്നീട്, മാധ്യമങ്ങളാണ് ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയത്. സംഘർഷങ്ങൾ ഒഴിവാക്കിയുള്ള മണ്ഡലകാലത്തിന് സാഹചര്യമൊരുങ്ങിയെന്നും മന്ത്രി സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here