ശബരിമല; കൂടിയാലോചനകള്‍ക്ക് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി

Pinarayi Vijayannnn

ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് സുപ്രീംകോടതി പരിഗണിക്കുമെന്നിരിക്കെ ആലോചിച്ച ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ഡല-മകരവിളക്ക് കാലത്ത് യുവതീ പ്രവേശനം സംബന്ധിച്ച് ആശയക്കുഴപ്പമുളളതിനാല്‍ നിയമവശം ആലോചിച്ച് തീരുമാനിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും കയറാമെന്ന വിധി സ്റ്റേ ചെയ്തിട്ടില്ല. അതില്‍ മറ്റെന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കും എന്നാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. അതേസമയം, ശബരിമലയില്‍ സ്ത്രീകള്‍ ഇനി വന്നാല്‍ പ്രവേശിപ്പിക്കുമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top