സനല്‍കുമാറിന്റെ മരണം അന്വേഷണം തുടരുമെന്ന് ഡിജിപി

Loknath Behra

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ മരണത്തില്‍ അന്വേഷണം തുടരുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ഡിവൈഎസ്പിയുടെ മരണത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലെന്നും ഡിജിപി വ്യക്തമാക്കി. ഡിവൈഎസ്പി ഹരികുമാറിന്റെ മരണം പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് കരുതുന്നതായി റൂറല്‍ എസ്പി അശോക് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.  സനല്‍ കൊലക്കേസിലെ പ്രതിയെ തേടി അന്വേഷണ സംഘം തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തുന്നതിനിടെയാണ് ഡിവൈഎസ്പി ഹരികുമാറിനെ തിരുവനന്തപുരത്തെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top