വിധി നടപ്പിലാക്കും: ദേവസ്വം മന്ത്രി

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീം കോടതി വിധി എന്താണെങ്കിലും അത് നടപ്പാക്കുമെന്നാണ് സര്‍ക്കാറിന്റെ നിലപാടെന്ന് കടകംപള്ളി വ്യക്തമാക്കി. സ്ത്രീ പ്രവേശന വിധി വന്നപ്പോഴും സര്‍ക്കാര്‍ ആ നിലപാട് തന്നെയാണ് സ്വീകരിച്ചത്. സുപ്രീം കോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാറിന്റെ ചുമതലയെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല യുവതീപ്രവേശ വിധിക്കെതിരായി ഫയല്‍ ചെയ്ത പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ നിര്‍ദേശിച്ച ബഞ്ച് ആദ്യത്തെ വിധി സ്റ്റേ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here