തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരൻ പിള്ള സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ

sreedharan pillai bjp

വിവാദ പ്രസംഗത്തിന്റെ പേരിൽ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും . ഹർജിയെ എതിർത്ത് സംസ്ഥാന സർക്കാർ ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. അറസ്റ്റ് അടക്കമുള്ള നടപടികൾ ഇന്ന് വരെ ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

നിലനിൽക്കാത്ത കേസാണ് തനിക്കെതിരെ ഉള്ളതെന്നാണ് ശ്രീധരൻപിള്ളയുടെ വാദം.ശബരിമല നട അടക്കുന്നത് സംബന്ധിച്ച്തന്ത്രി തന്നെ വിളിച്ച് ഉപദേശം തേടിയിരുന്നുവെന്ന പ്രസംഗമാണ് കേസിനാധാരം .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top