ശബരിമല യുവതി പ്രവേശനം ഇന്ന് നിര്‍ണ്ണായകം; പുനഃപരിശോധന, റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്ത്രീ പ്രവേശന കേസിലെ പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും ഇന്ന്  സുപ്രീംകോടതി പരിഗണിക്കും. പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുക. പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുന്നതിന് മുമ്പ് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് ശബരിമല കേസിലെ പുതിയ റിട്ട് ഹര്‍ജികള്‍ പരിഗണിക്കും. പുനഃപരിശോധന ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിൽ ഇരുന്ന് ജഡ്ജിമാര്‍ പരിശോധിക്കും. 48പുനഃപരിശോധന ഹര്‍ജികളാണ് കോടതിയ്ക്ക് മുന്നിലുള്ളത്. ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ശേഷമാണ് പുനഃപരിശോധനാ ഹര്‍ജികള്‍ തീരുമാനിക്കുക.

ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഭരണഘടന ബെഞ്ചിന്‍റെ ഭാഗമാകും. വരുന്ന ശനിയാഴ്ചയാണ് മണ്ഡലക്കാലം ആരംഭിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കോടതി കൈക്കൊള്ളുന്ന തീരുമാനം വളരെ നിര്‍ണ്ണായകമാണ്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top