കോണ്‍ഗ്രസില്‍ ഭിന്നത; യുവതികളെ തടയുമെന്നത് സുധാകരന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് ചെന്നിത്തല

Chennithala

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. ശബരിമലയിലേക്ക് വരുന്ന യുവതികളെ കോണ്‍ഗ്രസ് തടയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതികളെ തടയുക എന്നത് പാര്‍ട്ടി നിലപാടല്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.

ശബരിമലയിലേക്ക് യുവതികളെത്തിയാല്‍ കോണ്‍ഗ്രസ് തടയുമെന്ന് പറഞ്ഞ വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്റെ നിലപാടിനെയും ചെന്നിത്തല തള്ളി. യുവതികളെ തടയുമെന്നത് കെ. സുധാകരന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്നും വിവേകപൂര്‍വം നിലപാട് സ്വീകരിക്കണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top