Advertisement

നെയ്യാറ്റിന്‍കര കൊലപാതകം; സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി

November 14, 2018
Google News 0 minutes Read

നെയ്യാറ്റിന്‍കര സനല്‍കുമാറിന്റെ കൊലപാതക കേസില്‍ ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം തേടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സനലിന്റെ ഭാര്യയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്. കേസിലെ മുഖ്യപ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്‌തെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ മറ്റു പ്രതികള്‍ ഉണ്ടെന്നും സിബിഐ അന്വേഷണം ആവശ്യമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. തുടര്‍ന്നായിരുന്നു സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here