‘കോട്ടയ’ത്തെ അടൂര്‍കാരന്‍ ഇതാണ്

anand

കോട്ടയം എന്ന പേര് മലയാള സിനിമയെ ലോക സിനിമയില്‍ ഒരിക്കല്‍കൂടി അടയാളപ്പെടുത്തിയ സമയമാണിത്. മുന്നിലും പിന്നിലും ഒരു കൂട്ടം പുതുമുങ്ങള്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് പുറത്തിറക്കിയ ഒരു ചിത്രമാണത്, കോട്ടയം.  അഭിനേതാവിന്റെ വേഷത്തില്‍ സംഗീത് ശിവനും പുതുമുഖമായി എത്തുന്നു എന്നൊരു പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്.
ചിത്രത്തിലെ ഒരു സുപ്രധാനമായ മുഴുനീള ക്യാരക്ടറാണ് അടൂര്‍ സ്വദേശി ആനന്ദ് വി കാര്യാട്ട്. കുട്ടന്‍പിള്ളയുടെ ശിവരാത്രിയാണ് ആനന്ദിന്റെ രണ്ടാമത്തെ ചിത്രം. മോഡലിംഗ് രംഗത്ത് നിന്നാണ് ആനന്ദ് സിനിമാ രംഗത്തേത്ത് വരുന്നത്. കോട്ടയത്തേക്കുള്ള എന്‍ട്രി ഓഡീഷന്‍ വഴിയായിരുന്നു. എന്നെപ്പോലെ ഒരു പുതുമുഖത്തിന് സിനിമയിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ ലഭിച്ചത് സ്വപ്നം പോലെയാണെന്ന് ആനന്ദ് പറയുന്നു. ഇതിന് സംവിധായകനോട് എന്നും കടപ്പാടുണ്ട്. കേസന്വേഷണവുമായി ബന്ധപ്പെട്ട സിനിമയാണിത്.

ലുക്കാ ചുപ്പിയുടെ ഛായാഗ്രാഹകനായ ബിനു ഭാസ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  കാനഡയിലെ മോണ്‍ട്രിയോള്‍ രാജ്യാന്തര ചലച്ചിത്രമേളയിലൂടെയാണ് സിനിമ ഇപ്പോള്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇത്തവണത്തെ ഐഎഫ്എഫ്കെയിലൂടെ സിനിമാ പ്രേമികളെ തേടിയെത്തും. അതിന് ശേഷം താമസിയാതെ  തീയറ്ററുകളിലും എത്തും.  മലയാളത്തിലെ പന്ത്രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ഐഎഫ്എഫ്കെയില്‍  പ്രദര്‍ശിപ്പിക്കുന്നത്. ഓസ്ട്രേലിയയില്‍ നടന്ന ഫിലിം ഫെസ്റ്റിവല്ലില്‍ ഫൈനലിസ്റ്റായും ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്ലില്‍ ബെസ്റ്റ് സിനിമാട്ടോഗ്രാഫര്‍ക്കുള്ള പുരസ്കാരവും കോട്ടയത്തിനായിരുന്നു.


ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. കോട്ടയത്ത് നിന്ന് യാത്ര പുറപ്പെട്ട് ചൈന അതിര്‍ത്തിയില്‍ എത്തുന്ന കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായതിനാല്‍ കഥാപാത്രത്തിന്റെ പേരോ, സ്വഭാവമോ വെളിപ്പെടുത്താനാകില്ലെന്ന് ആനന്ദ് പറയുന്നു. ആഗ്രഹിച്ച മേഖലയില്‍ കൂടുതല്‍ വേഷങ്ങളുമായി തിളങ്ങാന്‍ തന്നെയാണ് ആനന്ദിന്റെ തീരുമാനം. ആനയെ പൊക്കിയ പാപ്പാന്‍ എന്ന ചിത്രത്തിന്റെ സഹസംവിധകനായി പ്രവര്‍ത്തിച്ച് വരികയാണ് ഇപ്പോള്‍ ആനന്ദ്. പിടികിട്ടാപ്പുള്ളി എന്ന സണ്ണിവെയ്ന്‍ ചിത്രത്തിലും വേഷത്തിലെത്തുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top