ശബരിമലയില്‍ കനത്ത സുരക്ഷ; 5,200 പോലീസുകാരെ വിന്യസിക്കും

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കനത്ത സുരക്ഷയൊരുക്കി സര്‍ക്കാര്‍. മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി 5,200 പോലീസുകാരെയാണ് ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ വിന്യസിക്കുന്നത്. പമ്പയിലും സന്നിധാനത്തും സുരക്ഷ രണ്ട് ഐജിമാര്‍ക്കാണ്. വിജയ് സാഖറെയ്ക്ക് സന്നിധാനത്തും അശോക് യാദവിന് പമ്പയിലുമാണ് ചുമതല. പമ്പയിലും നിലയ്ക്കലും രണ്ട് എസ്.പിമാര്‍ വീതം ഉണ്ടാകും. നാല് ഘട്ടങ്ങളായാണ് പോലീസിനെ വിന്യസിക്കുക. വനിതാ പോലീസുകാരെ സുരക്ഷയുടെ ഭാഗമായി നിയോഗിക്കും. പമ്പയിലേക്ക് വനിതാ ബറ്റാലിയനെ നിയോഗിക്കാനും തീരുമാനമായി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here