ശബരിമല യുവതി പ്രവേശനം; സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ തന്ത്രി കുടുംബം പങ്കെടുക്കും

ശബരിമലയിലെ സുപ്രീം കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ തന്ത്രി കുടുംബം പങ്കെടുക്കും. മണ്ഡലക്കാലത്ത് യുവതി പ്രവേശം വേണ്ടെന്ന് ആവശ്യപ്പെടാണ് തന്ത്രി കുടുംബം എത്തുക. നാളെ മൂന്ന് മണിയ്ക്കാണ് യോഗം.
അതേസമയം ശബരിമല പ്രശ്നത്തിൽ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗവും നാളെ നടക്കും.   മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ അരലക്ഷത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് തീരുമാനം. മേൽനോട്ടത്തിന് രണ്ട് എഡിജിപിമാർ, പമ്പയിലും സന്നിധാനത്തും രണ്ട് ഐജിമാർക്ക് കീഴിൽ എട്ട് എസ്‍പിമാരേയും നിയോഗിക്കും.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബര്‍ 28 ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനില്‍ക്കുമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top