വിധി നടപ്പിലാക്കാന്‍ സാവകാശം തേടണം: പ്രതിപക്ഷ നേതാവ്

Ramesh Chennithala 1

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സാവകാശം ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധി നടപ്പിലാക്കാന്‍ സാവകാശം തേടി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍വ്വകക്ഷി യോഗത്തില്‍.

സര്‍വ്വകക്ഷിയോഗം ഇപ്പോള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. സര്‍ക്കാറിന് വിധി നടപ്പിലാക്കാനുള്ള ഭരണഘടനാ ഉത്തരവാദിത്വമുണ്ടെന്ന് മുഖ്യമന്ത്രി ആദ്യമേ യോഗത്തില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് മറ്റ് നേതാക്കള്‍ സംസാരിക്കാന്‍ തുടങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top