ഫാഷൻ ഡിസൈനർ മാല ലഖാനി കൊല്ലപ്പെട്ട നിലയിൽ

ഡൽഹിയിൽ ഫാഷൻ ഡിസൈനറായ മാല ലഖാനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡൽഹിയിൽ ഗ്രീൻ പാർക്ക് എന്ന പേരിൽ ബൂട്ടിക് നടത്തുന്ന 53 കാരി മാല ലഖാനിയും 50 കാരനായ വീട്ടുജോലിക്കാരനുമാണ് കൊല്ലപ്പെട്ടത്. വസന്ത് കുഞ്ചിലെ വീട്ടിലാണ് ഇരുവരേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കത്തികൊണ്ടുള്ള കുത്തേറ്റ് രക്തം വാർന്നാണ് ഇരുവരും മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ പൊലീസ് എത്തുമ്പോൾ വീടുമുഴുവൻ രക്തം ഒഴുകി പടർന്ന നിലയിലായിരുന്നു. മാലയുടെ ദേഹത്ത് ഏഴോളം മുറിവുകളുണ്ട്. അവരുടെ മൃതദേഹം കിടപ്പുമുറിയിലും വീട്ടുജോലിക്കാരന്റേത് അടുക്കളയിലുമായിരുന്നു കിടന്നിരുന്നത്.
Delhi: 53-year-old fashion designer and her servant found murdered in her house in Vasant Kunj last night, three people arrested; Police investigation underway pic.twitter.com/XYSKL9lbjt
— ANI (@ANI) November 15, 2018
മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here